കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസ് വിഭാഗം, എസിസിഎ (യുകെ) യുടെ സഹകരണത്തോടെ ബി.കോം / ബി.ബി.എ / ബി.ബി.എം വിദ്യാർത്ഥികൾക്കായി ദേശീയ തല കേസ്സ് സ്റ്റഡി മത്സരം സംഘടിപ്പിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ. ......

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പ്രദര്‍ശനമായ ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോയുടെ എട്ടാം പതിപ്പ് ജനുവരി 22 മുതല്‍ 24 വരെ അങ്കമാലി അഡലക്സ് കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സോളാര്‍ നിര്‍മാതാക്കള്‍, ഇലക്ട്രിക് വാഹന ബ്രാന്റുകള്‍, ഹൈബ്രിഡ് ഊര്‍ജ കമ്പനികള്‍, പവര്‍ സ്റ്റോറേജ് പരിഹാരദാതാക്കള്‍, ഇ പി സി സ്ഥാപനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍, വിദഗ്ധര്‍, യുവ നവോഥാന രംഗത്തുള്ളവര്‍ എന്നിവര്‍ ഒരുമിച്ച് പങ്കെടുക്കുന്ന വേദിയായിരിക്കും എക്സ്പോ.
ഇന്ത്യയിലും ആഗോളതലത്തിലമുള്ള 250ലധികം ബ്രാന്റുകളുടെ പങ്കാളിത്തവും പതിനായിരത്തിലധികം സന്ദര്‍ശകരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്ന എക്സ്പോ വ്യക്തത, സഹകരണം, ഫലപ്രാപ്തി എന്നിവ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്തതാണ്.
റിന്യൂവബിള്‍ എനര്‍ജിയുടെ പ്രായോഗികതയും ഭാവിയും ആസ്പദമാക്കി ടെക്നിക്കല്‍ കോണ്‍ഫറന്‍സ് എക്സ്പോയില്‍ സംഘടിപ്പിക്കും.
ജനുവരി 23ന് സംഘടിപ്പിക്കുന്ന പ്രത്യേക വാക്ക് ഇന്‍ ജോബ് ഫെയര്‍, സാങ്കേതിക പ്രവര്‍ത്തന, മാനേജീരിയല്‍ മേഖലകളിലായി ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നു.
വാര്‍ത്താ സമ്മേലനത്തില്‍ ക്രീപ പാട്രണ്‍ റവ. ......
ചെന്നൈ: തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിൽ വൻ അഴുമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുങ്ങുന്നു എന്ന ആരോപണം ശക്തമാകുന്നു. 2,708 പോസ്റ്റുകളിലേക്കുള്ള നിയമന പ്രക്രിയയിൽ ഒരു ഉപന്യാസത്തിന് മാത്രം 50 മാർക്ക് നിശ്ചയിച്ചതാണ് ഉദ്യോഗാർത്ഥികൾ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമുള്ള വഴിയെന്ന് ചൂണ്ടിക്കാട്ടുന്നത്.
രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് പരീക്ഷകളാണ് തമിഴ്നാട് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തിയത്. ......
കൊച്ചി: അഴിമതിക്കാരായ പൊതുസേവകരെ സംരക്ഷിക്കുന്ന സർക്കാർ പ്രവണതയ്ക്കെതിരെ ആഞ്ഞടിച്ച് കേരള ഹൈക്കോടതി. അഴിമതി ആരോപണം നേരിടുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകാനുള്ള അധികാരം കോടതികൾക്ക് കൈമാറിയാൽ മാത്രമേ രാജ്യത്തെ അഴിമതി ഇല്ലാതാക്കാൻ കഴിയൂ എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ......
തിരുവനന്തപുരം: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ വീണ്ടും പാർട്ടിയുടെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തുന്നു.......
കൊച്ചി: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടത്-വലത് മുന്നണികൾ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷമായി എൻ.ഡി.എ മാറിയെന്നും ബി.ഡി.ജെ.എസ് അധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തുമെന്നും നിയമസഭയിൽ മുന്നണിക്ക് ശക്തമായ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പ്രീണന രാഷ്ട്രീയം നാടിന് ആപത്ത്
കേരളത്തിൽ അധികാരം പിടിച്ചെടുക്കാൻ വേണ്ടി മാത്രമാണ് ഇരുമുന്നണികളും പ്രവർത്തിക്കുന്നതെന്ന് തുഷാർ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ......
ന്യൂഡൽഹി: കെട്ടിട നിർമ്മാണ പ്ലാനുകളിലെ ലംഘനം, ഭൂവിനിയോഗം (Land Use), സോണിംഗ് നിയമങ്ങൾ, ടൗൺ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് (NGT) അധികാരമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം തർക്കങ്ങൾ പരിസ്ഥിതി പ്രശ്നമായി അവതരിപ്പിക്കപ്പെട്ടാൽ പോലും, അവ 2010-ലെ എൻജിടി ആക്റ്റിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
തിരുവനന്തപുരം: ഊബർ ടാക്സി മറയാക്കി ലഹരിമരുന്ന് കടത്ത് നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. താളിക്കുഴി മഞ്ഞപ്പാറ കോളനിയിലെ സെബിൻ ഫിലിപ്പും കണിച്ചോട് കാവുവിള വീട്ടിൽ ചേതൻ ബാബുവുമാണ് അറസ്റ്റിലായത്. ......
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ വടക്കൻ അറ്റത്ത്, ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന സ്ഥാനമുള്ള നോർവേ യുദ്ധഭീഷണിയുടെ നിഴലിൽ. റഷ്യയുമായി സംഘർഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ ഉയരുന്ന പശ്ചാത്തലത്തിൽ, യുദ്ധസമയത്ത് രാജ്യത്തിന് ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കാൻ പൗരന്മാരെ മുൻകൂട്ടി സജ്ജരാക്കുന്ന നടപടികളാണ് നോർവീജിയൻ സൈന്യം ആരംഭിച്ചിരിക്കുന്നത്. ......